തിരുവനന്തപുരം: മന്ത്രി എം. ലിജുവിനെതിരേ വ്യാജവും അടിസ്ഥാനരഹിതവുമായ വാർത്തകൾ നൽകിയ ഓൺലൈൻ മാധ്യമത്തിനും അത് പ്രചരിപ്പിച്ച സോഷ്യൽ മീഡിയ ഹാൻഡിലുകൾക്കുമെതിരേ സംസ്ഥാന പോലീസ് മേധാവിക്കു പരാതി.
മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാൻ സംസ്ഥാന പോലീസ് മേധാവി സൈബർ സെല്ലിനു നിർദേശം നൽകി.